കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാർ കോവിഡ് 19 പ്രതിരോധ കുത്തിവപ്പിനായി മുന്നോട്ട് വരണമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന സേവന കേന്ദ്രങ്ങളുടെ സേവനം  തൃ​പ്​​തി​ക​ര​മ​ല്ലെ​ങ്കി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ​ന്ത്യ​ൻ എം​ബ​സി ന​ട​ത്തി​യ ഒ​പ​ൺ ഹൗ​സ്​ ഉ​ദ്​​ഘാ​ട​നം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി​വി​ധ ഭാ​ഷ​ക​ളി​ൽ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്ര​ത്തി​ൽ വച്ചിട്ടുള്ള ഫീ​ഡ്​​ബാ​ക്ക്​ ഫോറത്തിൽ സേ​വ​നം സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും അ​റി​യി​ക്കാം. ഇന്ത്യക്കാരുടെ നിർദേശങ്ങൾ തൃ​പ്​​തി​ക​ര​മാ​യ സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​ൻ എം​ബ​സി​യെ സ​ഹാ​യി​ക്കുമെന്നും സ്ഥാനപതി പറഞ്ഞു.