​കുവൈ​ത്ത്​ സി​റ്റി: കുവൈത്തിൽ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയ മൂന്നു വിഭാഗങ്ങളെ ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കുവൈത്തിൽ അംഗീകരിച്ചിട്ടുള്ള വാക്‌സിൻ വിദേശ രാജ്യങ്ങളിൽ വെച്ച് എടുത്തവരെയും ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ നിന്നും ഒഴിവാക്കുന്നതിനാണ് തീരുമാനമെന്നും സർക്കാർ വക്താവ് അറിയിച്ചു.

ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ കണക്കിലെടുത്താണ് കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്ത മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളെ നി​ർ​ബ​ന്ധി​ത ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കുന്നതിന് മന്ത്രിസഭ അനുമതി നൽകിയത്.

ര​ണ്ടാ​മ​ത്തെ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലാ​യ​വ​ർ, വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് അ​ഞ്ച് ആ​ഴ്ച​യി​ല​ധി​കം ക​ഴി​ഞ്ഞ​വ​ർ, കൊ​റോ​ണ വൈ​റ​സ് ബാ​ധ​യി​ൽ​നി​ന്ന് മു​ക്ത​രാ​യ​ ശേ​ഷം വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലാ​യ​വ​ർ എ​ന്നി​വ​രെ​യാ​ണ്​ ഒ​ഴി​വാ​ക്കാന്‍ തീരുമാനിച്ചത്. എന്നാൽ ഇത്തരത്തിൽ രാജ്യത്ത് എത്തുന്നവർ ​ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ഹോം ​ക്വാ​റ​ൻ​റീ​നില്‍ കഴിയണം.  കൂടാതെ കോവിഡ് വൈ​റ​സ് ബാ​ധ​യി​ല്ല എ​ന്ന് തെ​ളി​യി​ക്കാ​നാ​യി പി.​സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്  നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നി​ൽ നിന്നും ഇ​ള​വു ല​ഭി​ക്കുന്നതിന് അ​ത​ത് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ന​ൽ​കു​ന്ന ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​തി​യാ​കുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.