​കുവൈ​ത്ത്​ സി​റ്റി: കുവൈത്തിൽ തൃശ്ശൂർ സ്വദേശി ഹൃദയാഘാതത്തെതുടുർന്ന് മരിച്ചു. തൃ​ശൂ​ർ വ​ട​ക്കേ​ക്കാ​ട് കൊ​ച്ച​ന്നൂ​ർ പൊ​ന്ന​ഞ്ചാ​ത്ത​യി​ൽ മു​ഹ​മ്മ​ദ് (59) ആ​ണ്​ മ​രി​ച്ച​ത്. 

വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ൽ​റാ​യി​ൽ​നി​ന്നും അ​ബ്ബാ​സി​യ​യി​ലേ​ക്ക്​ വ​രു​​മ്പോൾ വാ​ഹ​നം നി​യ​ന്ത്ര​ണം ന​ഷ്​​ട​പ്പെ​ട്ട്​ സി​ക്​​സ്​​ത്​ റി​ങ്​ റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​നി​ന്നു. ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ൯ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സ​മീ​പ​കാ​ല​ത്ത്​ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​യാ​ളാ​ണ്. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: റി​ത്​​യാ​ന, ര​ഹ​ന, റ​യ്ഹാ​ന. ടാ​ക്​​സി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു.