കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി ചുമത്തുന്നതിന് സമ്മര്‍ദ്ദം ശക്തമാകുന്നു. ഇതു സംബന്ധിച്ച് കുവൈത്ത് നിയമനിര്‍മാണ കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരും.
രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തില്‍ നികുതി ചുമത്തല്‍ആയിരിക്കും പ്രധാന വിഷയം. നിയമ നിര്‍മ്മാണ കമ്മിറ്റി യോഗം ചേരുന്നത് രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ടായിരിക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഒരു ശതമാനം നികുതി ചുമത്താനാണ് ആലോചിക്കുന്നത്. ഇത് വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഒരുപോലെ ബാധകമാകുന്നതാണ്.