കുവൈത്ത് സിറ്റി : കുവൈത്തില്‍ നിന്നും.83,574 വിദേശികള്‍ കഴിഞ്ഞ മൂന്നു മാസങ്ങള്‍ക്കിടയില്‍ താമസരേഖ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി. മാനവ ശേഷി സമിതിയുടെ സ്ഥിതി വിവര കണക്കുകള്‍ അനുസരിച്ചു 
2020 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ 31 വരെയുള്ള മൂന്ന് മാസ കാലയളവിലാണു ഇത്രയും പേര്‍ രാജ്യം വിട്ട് പോയതെന്ന് സ്ഥിതി വിവര കണക്കുകള്‍ സൂചിപ്പിക്കുന്നു.

വിവിധ സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്തിരുന്ന 2144 തൊഴിലാളികളും താമസരേഖ റദ്ദു ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.സര്‍ക്കാറിനു കീഴിലെ പല മേഖലകളിലും സ്വദേശി വത്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചത് നിരവധി വിദേശ ജീവനക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു.

ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്ക് കീഴിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്നത്. സര്‍ക്കാര്‍ മേഖലയില്‍ വിദേശികളില്‍ 65 ശതമാനവും ആരോഗ്യ പ്രവര്‍ത്തകരും, അധ്യാപകരുമാണ്. അതേസമയം അര്‍ദ്ധ സര്‍ക്കാര്‍ മേഖലയില്‍ കൂടുതല്‍ വിദേശ തൊഴിലാളികളുള്ളത് കുവൈത്ത് എയര്‍വെയ്‌സ്,കുവൈത്ത് ഫ്‌ളോര്‍മില്‍, പൊതു ഗതാഗതം തുടങ്ങിയ മേഖലകളിലാണ്.