കുവൈത്ത് സിറ്റി:  41-ാമത് ജിസിസി ഉച്ചകോടി സമാപിച്ചതോടെ  ഖത്തര്‍ ഉപരോധം പിന്‍വലിച്ചു ജിസിസി ഐക്യവും കെട്ടുറപ്പും ശക്തമാക്കി. അല്‍ ഉല കരാറില്‍ ആറു അംഗരാജ്യങ്ങളായ സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യുഎഇ, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഒപ്പു വച്ചതില്‍ കുവൈത്തിന് ആഹ്ലാദം.

ഉപരോധം പിന്‍വലിക്കുന്നതിനും ജിസിസി ഐക്യം ശക്തിപ്പെടുത്തുന്നതിനും അന്തരിച്ച കുവൈത്ത് മുന്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിരന്തര ഇടപെടലുകള്‍ക്കാണ് ഇപ്പോള്‍ ഫലം കണ്ടത്.

ഇതോടെ ജിസിസി ഐക്യവും സഹകരണവും കൂടുതല്‍ ശക്തമാകുമെന്നും കുവൈത്തില്‍ മടങ്ങി എത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അഭിപ്രായപ്പെട്ടു.