കുവൈറ്റ് സിറ്റി: കുവൈത്തിലെ പ്രമുഖ എയര്‍ ഓഷ്യാനിക് ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനി ഡയറക്ടറും തിരുവല്ല സ്വദേശിയുമായ ജോയ്സണ്‍ ജേക്കബ് (48) ഹൃദയാഘാതം മൂലം അന്തരിച്ചു. താമസ സ്ഥലത്തുവെച്ചാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 

കുവൈറ്റിലെ സബാ മോര്‍ച്ചറിയില്‍ ശനിയാഴ്ച രാവിലെ ഒമ്പതിനും 100-നും ഇടക്ക് അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കും. സംസ്‌കാരം ഡിസംബര്‍ 20 ന് ബാംഗ്ലൂര്‍ ജാലഹള്ളിയില്‍ നടക്കും. 

നാട്ടില്‍ തിരുവല്ല സ്വദേശിയായ ജോയ്‌സണ്‍, ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരനാണ്. ഭാര്യ- പ്രീതി ജെ. ജേക്കബ്
മക്കള്‍- ആരോണ്‍ ജെ. ജേക്കബ്, റിയ സാറ ജേക്കബ്.