കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസ്സെന്റ് സൊസൈറ്റി ശുചീകരണ തൊഴിലാളികള്‍ക്ക് ശീത കാല വസ്ത്രങ്ങള്‍ വിതരണം ചെയ്തു. റെഡ് ക്രെസെന്റ് സൊസൈറ്റി സബ് ഹാന്‍
പ്രദേശത്തെ ശുചികരണ തൊഴിലാളികള്‍ക്കു 1500 ശീത കാല വസ്ത്രങ്ങളാണ് നല്‍കിയത്.
കുവൈത്തില്‍ ശൈത്യം കഠിനമാകുന്ന സാഹചര്യത്തിലാണ് റെഡ് ക്രെസെന്റ് സൊസൈറ്റി വസ്ത്രങ്ങള്‍ വിതരണം ചെയ്തത്. ശൈത്യം ശക്തിപ്രാപിക്കുമ്പോള്‍ തൊഴിലാളികള്‍ക്കു വളരെ ആശ്വാസകരമാണ് റെഡ് ക്രെസെന്റ് സൊസൈറ്റിയുടെ സഹായം.