കുവൈത്ത് സിറ്റി: കുവൈത്ത് സിവില്‍ വ്യോമയാന സമിതി പ്രസിഡന്റുമായി ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്ജ് കുവൈത്ത് സിവില്‍ വ്യോമയാന സമിതി പ്രസിഡണ്ട് ഷൈഖ് സല്‍മാന്‍ അല്‍ ഹമ്മൂദ് അല്‍ സബാഹുമായാണ് കൂടിക്കാഴ്ച നടത്തിയത്. വ്യോമയാന മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന ഉഭയകക്ഷി ബന്ധവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ചചെയ്തു.
34 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കുവൈത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനു വിലക്കുള്ള സാഹചര്യത്തില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച പ്രവാസികള്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.