കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ മന്ത്രിസഭ രൂപവത്കരിച്ചു. രണ്ട് ഉപപ്രധാനമന്ത്രിമാരും ഏറെ പുതുമുഖങ്ങളുമായി കുവൈത്ത് മന്ത്രിസഭ രൂപവത്കരിച്ച പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ സന്ദര്‍ശിച്ചു. മന്ത്രിസഭാംഗങ്ങളെ പരിചയപ്പെടുത്തി.
അനസ് അല്‍ സാലിഹ്, ഹമദ് ജാബില്‍ അലി അസ്സബാഹ് എന്നിവരാണ് ഉപപ്രധാനമന്ത്രിമാര്‍. അനസ് സാലിഹിന് ക്യാബിനറ്റ് കാര്യ വകുപ്പിന്റെയും ഹമദ് ജാബിര്‍ അലി അസ്സബാഹിന് പ്രതിരോധത്തിന്റയും അധിക ചുമതലയും ഉണ്ടായിരിക്കും. ഷെയ്ഖ് താമിര്‍ അലി സബാഹ് അല്‍ സാലിം അസ്സബാഹ് ആണ് ആഭ്യന്തര മന്ത്രി.
ഡോ. ബാസില്‍ അസ്സബാഹ് (ആരോഗ്യം), ഈസ അല്‍ കന്‍ദരി (സാമൂഹികക്ഷേമം, ഔഖാഫ്), മുഹമ്മദ് അല്‍ ഫാരിസ് (എണ്ണ, ജല, വൈദ്യുതി), അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് (വിദേശകാര്യം), ഡോ. റന അല്‍ ഫാരിസ് (പൊതുമരാമത്ത്?, മുനിസിപ്പല്‍), മുബാറക് അല്‍ ഹരീസ് (പാര്‍ലമെന്റി കാര്യം), ഖലീഫ ഹമദ (ധനകാര്യം), അബ്ദുറഹ്മാന്‍ അല്‍ മുതൈരി (വാര്‍ത്താവിനിമയം, യുവജനകാര്യം), അബ്?ദുല്ല മറാഫി (ഭവനകാര്യം, സേവനകാര്യം), ഡോ. അലി അല്‍ മുദഫ് (വിദ്യാഭ്യാസം), ഫൈസല്‍ അല്‍ മിദ്ലജ് (വാണിജ്യം, വ്യവസായം), ഡോ. നവാഫ് അല്‍ യാസീന്‍ (നീതിന്യായം) എന്നിവരാണ് മറ്റു മന്ത്രിമാര്‍.