കുവൈത്ത് സിറ്റി: കുവൈറ്റിലെ സാമൂഹ്യ രംഗങ്ങളിലെ നിറസാന്നിധ്യവും ചാരിറ്റി പ്രവര്‍ത്തനകനുമായ സലേഹ് ബാത്തക്ക് എം.ഇ.എസ് കുവൈത്ത് കമ്മിറ്റി യാത്രയപ്പ് നല്‍കി. എം.ഇ.എസ് കുവൈത്ത് സ്ഥാപക മെമ്പറും മീഡിയ & പബ്ലിക് റിലേഷന്‍സ് കണ്‍വീനറുമായിരുന്നു.
നാലു പതിറ്റാണ്ടിലേറെയായി കുവൈറ്റിലെ സാമൂഹിക സംഘടന മേഖലയിലെ സലേഹ് ബാത്തയുടെ പ്രവര്‍ത്തന ശൈലിയും എളിമയും അനുകരണീയമാണെന്നു എം.ഇ.എസ് കുവൈത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി പറഞ്ഞു. വിവിധ സംഘടനാ പ്രതിനിധികളായ സഗീര്‍ തൃകരിപ്പൂര്‍,അബ്ദുല്‍ ലത്തീഫ് മദനി,ഷറഫുദീന്‍ കണ്ണേത്ത് ,ഡോ:അമീര്‍ അഹമ്മദ്, സിദീഖ് മദനി,അബ്ദുല്‍ ഹമീദ്, സിദിഖ് വലിയകത്ത് ,ബഷീര്‍ ബാത്ത, എം ഇ എസ് മുന്‍ പ്രസിഡന്റ് സാദിഖ് അലി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
എം.ഇ.എസ് നല്‍കിയ സ്നേഹ ഉപഹാരം കുവൈത്ത് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് റാഫി സലേഹ് ബാത്തക്ക് സമ്മാനിച്ചു. വിദ്യാഭ്യാസ രംഗത്തും ,ആരോഗ്യ രംഗത്തും , ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തും എം.ഇ.എസ് കുവൈത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാനെന്നു തന്റെ മറുപടി പ്രസംഗത്തില്‍ സലേഹ് ബാത്ത പറഞ്ഞു.
ബദര്‍ സമ ഹോസ്പിറ്റല്‍ മീറ്റിംഗ് ഹാളില്‍ റമീസ് സലേയുടെ ഖിറാഹത്തോടെ തുടങ്ങിയ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അഷറഫ് അയൂര്‍ സ്വാഗതവും പി.ടി അശ്‌റഫ് നന്ദിയും പറഞ്ഞു. സലേഹ് ബാത്തയുടെ പ്രവര്‍ത്തന മേഖലകള്‍ ഖലീല്‍ അടൂര്‍ സദസ്സുമായി ഓര്‍മ പുതുക്കി.