കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതിയ പാര്‍ലമെന്റ് അധികാരത്തിലെത്തുമ്പോള്‍ വിദേശികളെ കാത്തിരിക്കുന്നത് വിദേശികള്‍ക്കു എതിരായ ഏറെ നിര്‍ണായകമായ കരട് ബില്ലുകളാണ്
കഴിഞ്ഞ പാര്‍ലമെന്റിലും വിദേശികള്‍ക്ക് എതിരായ നിരവധി കരട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ശക്തരായ എം പി മാര്‍ പുതിയ പാര്‍ലമെന്റിലും എത്തിയിട്ടുണ്ട്.
അതേസമയം വിദേശികള്‍ക്കു എതിരെ ശക്തമായ നിലപാട് ഉറപ്പിച്ചു നിരവധി പ്രസ്താവനകള്‍ നടത്തിയിട്ടുള്ള സിറ്റിംഗ് എം പി സഫാ അല്‍ ഹാഷിം തിരഞ്ഞെടുപ്പില്‍ പരാജയപെട്ടു.
സ്വദേശിവത്കരണം, വിദേശികള്‍ക്ക് ക്വാട്ട നിശ്ചയിക്കല്‍.വിദേശികള്‍ അയക്കുന്ന പണത്തിനു നികുതി, വിദേശികളുടെ സേവനങ്ങള്‍ക്ക്? ഫീസ് ഏര്‍പ്പെടുത്തലും വര്‍ധിപ്പിക്കലും തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ എം.പിമാരില്‍നിന്ന് ഉയര്‍ന്നിരുന്നു.
അതോടൊപ്പം പാര്‍ലമെന്റിലെ സ്വദേശിവത്കരണ സമിതി അധ്യക്ഷന്‍ ഖലീല്‍ ഇബ്രാഹിം അല്‍ സാലിഹ്, ശുഐബ് അല്‍ മുവൈസിരി, യൂസുഫ് അല്‍ ഫദ്ദാല ഉള്‍പ്പെടെ വിദേശികള്‍ക്കു എതിരെ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് വാദിക്കുന്ന നിരവധി സിറ്റിങ് എം.പിമാരും പുതിയ പാര്‍ലമെന്റിലേക്ക് വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.