കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ്സ് തികഞ്ഞ ബിരുദധാരികള്‍ അല്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ അനുമതി പത്രം-വര്‍ക്ക് പെര്‍മിറ്റ് ഇനി മുതല്‍ പുതുക്കി നല്‍കുന്നതല്ല.
2021 ജനുവരി ഒന്ന് മുതല്‍ ബിരുദധാരികള്‍ അല്ലാത്ത 60 വയസ്സ് തികഞ്ഞ വിദേശികള്‍ക്കു വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി ഒന്ന് മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാത്തതിനാല്‍ നിലവിലുള്ള ഇവരുടെ താമസരേഖ കാലാവധി അവസാനിക്കുന്നതോടെ ഇവര്‍ രാജ്യം വിടേണ്ടതാണ്.