കുവൈത്ത് സിറ്റി: കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ വിദ്യാഭ്യാസ വിംഗിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുത്തര്‍ബിയ മദ്‌റസ അബ്ബാസിയ, ദാറു തഅ്‌ലീമില്‍ ഖുര്‍ആന്‍ മദ്റസ ഫഹാഹീല്‍, മദ്‌റസതുന്നൂര്‍ സാല്‍മിയ തുടങ്ങിയ മദ്‌റസകളില്‍ വിദ്യാര്‍ത്ഥി ഫെസ്റ്റും മൗലിദ് സദസ്സും സംഘടിപ്പിച്ചു.
കെ.ഐ.സി കേന്ദ്ര നേതാക്കന്‍മാരായ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, സൈനുല്‍ ആബിദ് ഫൈസി, ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി, ഇല്ല്യാസ് മൗലവി, ഇസ്മായി ഹുദവി, അബ്ദുല്‍ ഹകീം മൗലവി, ശിഹാബ് മാസ്റ്റര്‍ നീലഗിരി, സലാം പെരുവള്ളൂര്‍, മനാഫ് മൗലവി, SKJM കുവൈത്ത് റൈഞ്ച് ഭാരവാഹികളായ മുഹമ്മദലി ഫൈസി, അബ്ദുല്‍ ഹമീദ് അന്‍വരി, മേഖലാ ഭാരവാഹികളായ അമീന്‍ മൗലവി, അബ്ദുറഹീം ഹസനി, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, അധ്യാപകന്‍മാരായ അബ്ദുസ്സലാം മൗലവി, അഷ്‌റഫ് ദാരിമി, അബ്ദുല്‍ ഹകീം ഹസനി, ഹുസ്സന്‍കുട്ടി, വിവിധ മദ്‌റസാ ഭാരവാഹികളായ അബ്ദുല്ലെത്തീഫ് എടയൂര്‍, ഫൈസല്‍ ടി.വി, അഷ്‌റഫ് തൃക്കരിപ്പൂര്‍, ഫാസില്‍ കരുവാരക്കുണ്ട്, ഹനീഫ കൊടുവളളി, ലിറ്റില്‍ കാസ്റ്റില്‍ പ്രീ സ്‌കൂള്‍ ഡയറക്ടര്‍ ജമാല്‍ സാഹിബ്, തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി നടന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.