കുവൈത്ത് സിറ്റി: കുവൈത്തില്‍ 747 പേര്‍ കൂടി ഇന്ന് രോഗമുക്തരായി. ഇന്ന് മൂന്നു മരണവും 478 പേര്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ആകെ കോവിഡ് മരണം 386 ആയി. 

പുതിയതായി കോവിഡ് സ്ഥിീകരിച്ചതില്‍ 310  സ്വദേശികളും 168   വിദേശികളുമാണ്.  ഇന്നും എറ്റവും കൂടുതല്‍ രോഗ ബാധിതരും  അഹമ്മദിയിലാണ്. രാജ്യത്തു ഇതുവരെ 54, 058 പേര്‍ക്ക് കൊറോണ രോഗ ബാധ സ്ഥിതീകരിച്ചതില്‍  43, 961 പേരും രോഗവിമുക്തരായി. 9, 711 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 150 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 
 
അഹമ്മദി, ജഹറ, ഫര്‍വാനിയ, ഹവല്ലി മേഖലകളാണ് കോവിഡ് ഹോട്ട്‌സ്‌പോട്ടുകളായി  തുടരുന്നതെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.