കുവൈത്ത് സിറ്റി : ഗാര്‍ഹിക വിസ നമ്പര്‍ 20 സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ അനുവദിക്കില്ല. നിയമം മറി കടന്ന് സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരെ പിടി കൂടി നാട് കടത്താന്‍ തീരുമാനം. ഇതനുസരിച്ചു ആഭ്യന്തര മന്ത്രാലയവും മാന്‍പവര്‍ പബ്ലിക് അതോറിറ്റിയും സംയുക്തമായി രൂപീകരിച്ച മാന്‍പവര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്‌മെന്റ് സ്വകാര്യ മേഖലയിലേക്ക് കടന്ന് വരുന്ന ഗാര്‍ഹിക വിസക്കാരെ തടയുന്നതിനുള്ള നടപടി ആരംഭിക്കും. നിലവിലുള്ള തൊഴില്‍ നിയമം 68/2015 അനുസരിച്ചു ഗാര്‍ഹിക വിസയിലുള്ളവര്‍ സ്വകാര്യ വീടുകളില്‍ മാത്രമേ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുകയുള്ളു.
നിയമം അനുശാസിക്കുന്നതിനും നിയമം മറികടക്കുന്നതിനെ കര്‍ശനമായി തടയുന്നതിനുമാണ് സംയുക്ത സമിതിയുടെ തീരുമാനം. ഇതനുസരിച്ചു കാബിനറ്റിന്റെ നാലംഗ സമിതിയുടെ നിര്‍ദേശ പ്രകാരം സ്വകാര്യ മേഖലയില്‍ നിയമം മറികടന്നു തെഴില്‍ ചെയ്യുന്ന 50 ശതമാനം അനധികൃത തൊഴിലാളികളെ പിടി കൂടിയതായും ഇവരെ ഉടന്‍ നാട് കടത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേസമയം സ്വകാര്യ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ഗാര്‍ഹിക വിസക്കാരെ അറസ്റ്റ് ചെയ്തു നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട് കടത്തുന്നതിനോടൊപ്പം നിലവിലുള്ള തൊഴില്‍ നിയമം 6/2010 മറി കടന്ന തൊഴിലുടമകളുടെ ഫയലുകള്‍ മരവിപ്പിക്കുന്നതിനുമാണ് ആഭ്യന്തര മന്ത്രാലയം കുടിയേറ്റ വിഭാഗത്തിന്റെ സഹകരണത്തോടെ നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. എന്നാല്‍ അടുത്തിടെ ഗാര്‍ഹിക തൊഴില്‍ വിസയിലുള്ള നിരവധി പേരാണ് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റി തൊഴില്‍ ചെയ്യുന്നത്. ഇവരുടെ കാര്യത്തില്‍ എന്തായിരിക്കും അന്തിമ തീരുമാനമെന്ന് വ്യക്തമല്ല.
Content Highlights: