കുവൈത്ത് സിറ്റി: ആറാമത് ഗള്‍ഫ് പോപ്പുലര്‍ ഹെറിറ്റേജ് ഫെസ്റ്റിവലിന് കുവൈത്തില്‍ തുടക്കമായി. സബാഹ് അല്‍ അഹ്മദ് ഹെറിറ്റേജ് വില്ലേജില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തില്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ പ്രത്യേക പ്രതിനിധി അമീരി ദിവാന് മന്ത്രി ഷെയ്ഖ് അലി അല്‍ ജറാഹ് അല്‍ സബാഹ് ഉദ്ഘാടനം നിര്‍വഹിച്ചു.
അമീരി ദിവാന് മന്ത്രിയ്ക്കും മറ്റു പ്രമുഖര്‍ക്കും ഹെറിറ്റേജ് വില്ലജ് മേധാവി മുഹമ്മദ് ദൈഫലാഹ് ഷെരാരും മറ്റു ഉദ്യോഗസ്ഥരും ചേര്‍ന്ന് ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങളും പരിപാടികളും വിശദീകരിച്ചു.
രാജ്യത്തിന്റെ അഭിമാനമായ ഫെസ്റ്റിവലില്‍ പാരമ്പര്യ സാംസ്കാരിക പൈതൃകം രേഖപ്പെടുത്തുന്ന ക്രമീകരണങ്ങളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും, ആറാമത് വാര്‍ഷിക ആഘോഷ പരിപാടികളില്‍ സംബന്ധിക്കാനായതില്‍ അഭിമാനിക്കുന്നതായും മന്ത്രി പറഞ്ഞു.
ഫെസ്റ്റിവലിന് തയ്യാറാക്കിയിട്ടുള്ള വിലയേറിയ കലാരൂപങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.