കുവൈത്ത്്: റമദാന് മാസത്തിലെ ഒത്തു ചേരലുകളുടെ വരവറിയിച്ച് കൊണ്ട് കോഴിക്കോട് ജില്ലാ എന്‍.ആര്.ഐ അസോസിയേഷന്- കെ.ഡി.എന്‍.എ ഇഫ്താര്‍ സംഗമം ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂള്‍ ഹാളില്‍ വെച്ച് നടത്തി. തിങ്ങി നിറഞ്ഞ സദസ്സില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സലിം മുണ്ടുങ്ങല്‍ റമദാന് പ്രഭാഷണം നടത്തി.
അസോസിയേഷന് പ്രസിഡന്റ് ഇല്ലിയാസ് തോട്ടത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സത്യന് വരൂണ്ട സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഉബൈദ് ചക്കിട്ടക്കണ്ടി നന്ദിയും പറഞ്ഞു. കുവൈത്തിലെ സാമൂഹിക സാംസ്കാരിക, മീഡിയ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു.
അസീസ് തിക്കോടി, സഹീര്‍ ആലക്കല്‍, പ്രജു ടി.എം, മന്‍സൂര്‍ ആലക്കല്‍, അബ്ദുറഹ്മാന് എം.പി, തുളസീധരന്‍, ഫിറോസ്.എന്‍. അബ്ദു റഊഫ്, സമീര്‍ മുക്കം, കളത്തില്‍ അബ്ദു റഹ്മാന്, കെ.ആലിക്കോയ, ഹനീഫ കുറ്റിച്ചിറ, ദിനേശ് മേപ്പുറത്ത്, ജമാല്‍ പി, മുഹമ്മദ് ബിജിലി, കരുണാകരന് പേരാമ്പ്ര, വനിതാ ഫോറം ഭാരവാഹികള്‍, ലീന റഹ്മാന്, അഷീക്ക ഫിറോസ്, സാജിത നസീര്‍, രജിത തുളസി, തുടങ്ങിയവര്‍ നേതൃത്വം നല്കി.