കുവൈത്ത് സിറ്റി: കുവൈത്തില്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വിസ മാറ്റുന്നതിനു സര്‍വകലാശാലാ ബിരുദം നിര്‍ബന്ധമാക്കുന്നു. ഇതുസംബന്ധിച്ച് മാനവവിഭവശേഷി വകുപ്പില്‍ കൂടിയാലോചനകള്‍ നടക്കുന്നതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ 65 വയസ്സിനു മുകളില്‍ പ്രായമുള്ള 23500 പേര് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്നുണ്ട്. ഈ പ്രായത്തിലുള്ള 2680 പേര് സര്ക്കാര്പൊതു മേഖലയിലും 2250 പേര് കുടുംബ വിസയിലും ജോലിചെയ്യുന്നതായും മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവര കണക്കില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ യൂനിവേര്‍സ്സിറ്റി ബിരുദമുള്ള 10, 217 പേര് 65 വയസ്സ് കഴിഞ്ഞവരില്‍ ഉള്‍പ്പെടുമെന്നും സ്ഥിതിവിവരകണക്കില്‍ വ്യക്തമാക്കുന്നു.