കുവൈത്ത് സിറ്റി : കുവൈത്ത് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഫുഡ് കാര്‍ണിവല്‍ 2019 നു തുടക്കമായി. പ്രശസ്ത ഷെഫ് മൈക്കല്‍ സ്വാമി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍, ലുലു റീജിണല്‍ ഡയരക്ടര്‍ മൊഹമ്മദ് ഹാരിസ്, കൂടാതെ മറ്റ് ലുലു മാനേജ്മന്റ് അധികൃതരും, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവരും പങ്കെടുത്തു.
വൈവിധ്യമാര്‍ന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വന്‍ ഭക്ഷ്യശേഖരവും, വിലയില്‍ ഇളവും ഒരുക്കിയിട്ടുണ്ട്. ഫുഡ് കാര്‍ണിവലിനോട് അനുബന്ധിച്ച് നിരവധി മത്സരങ്ങളും, ലൈവ് കുക്കറി ഷോ കളും വിവിധ ദിവസങ്ങളില്‍ നടക്കുമെന്നും, ഭക്ഷ്യ മേള 11 ദിവസം നീണ്ടു നില്കുമെന്നും ലുലു അധികൃതര്‍ അറിയിച്ചു.