കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രെണ്ട്‌സ് ഓഫ് കണ്ണൂരിന്റെ  വേര്‍പിരിഞ്ഞ അബ്ബാസ്സിയ യൂണിറ്റ് അംഗം സിഞ്ജുവിന്റെ വെല്‍ഫയര്‍ തുകയും ഫോക്ക്  കുടുംബാഗങ്ങള്‍ സമാഹരിച്ച തുകയും  ഫോക്കിന്റെ മുന്‍ ജനറല്‍ സെക്രട്ടറി സലിം.എം.എന്‍ അബ്ബാസിയ ചിറ്റാരിപ്പറമ്പിലെ സിഞ്ജുവിന്റെ വീട്ടില്‍ എത്തി കൈമാറി.

ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് ശോഭയാണ് സിഞ്ജുവിന്റെ അച്ഛന് അയച്ച തുകയുടെ വിശദാംശങ്ങള്‍ കൈമാറിയത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പദ്മനാഭന്‍, സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി.ശ്രീധരന്‍ മറ്റ് പൊതുപ്രവര്‍ത്തകര്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.