കുവൈത്ത് സിറ്റി :  കുവൈത്തില്‍ ബാങ്കിംഗ് മേഖലയിലും സ്വദേശിവത്കരണം കര്‍ശനമാക്കുന്നു. ഉയര്‍ന്ന തസ്തികകളില്‍ സ്വദേശികളെ നിയമിക്കുന്നതിനും അവര്‍ക്ക് വേണ്ട പരിശീലനം നല്‍കുന്നതിനാവശ്യമായ പദ്ധതികള്‍ക്കും തുടക്കം.
ഇതു സംബന്ധിച്ച് രാജ്യത്തെ എല്ലാ ബാങ്കുകളോടും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളില്‍ സമ്പൂര്‍ണ്ണ സ്വദേശിവത്കരണം ശക്തമാക്കിയതിനെ തുടുര്‍ന്ന് ബാങ്കിംഗ് മേഖലയില്‍ കൂടി സ്വദേശിവത്കരണം കര്‍ശനമാക്കുന്നത്തോടെ ഈ മേഖലയില്‍ ജോലിയില്‍ തുടരുന്ന നിരവധി മലയാളകളടക്കം വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകും.