കുഞ്ഞാലന്‍കുട്ടി മദനി കണ്ണേത്ത്കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റും മുന്‍ നോര്‍ക്ക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ പിതാവ് കുഞ്ഞാലന്‍കുട്ടി മദനി കണ്ണേത്ത് (82) അന്തരിച്ചു. മയ്യിത്ത് കബറടക്കം വൈകിട്ട് 4.30-നു പുത്തൂര്‍ പള്ളിക്കല്‍ ജുമാ മസ്ജിദില്‍ നടക്കും. 

കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍, സിദ്ദിഖ്, റഫീഖ്, ഷാഹിദ് എന്നിവര്‍ മറ്റു മക്കളാണ്. വി.പി.സഫിയയാണ് ഭാര്യ. 

അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തിനുള്ള ദുഃഖത്തില്‍ പങ്കുചേരുന്നതായി കുവൈത്ത് കെ.എം.സി.സി. അനുശോചന സന്ദേശത്തില്‍ അറിയിച്ചു.