ജഗദീശന്‍കുവൈത്ത് സിറ്റി: കുവൈത്തില്‍ കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. കോഴിക്കോട് മേപ്പയ്യൂര്‍ നിടുമ്പൊയില്‍ സ്വദേശി പൂവമുള്ള പറമ്പില്‍ താട്ടുവയല്‍ കുനി ജഗദീശന്‍ (45) ആണ് മരണമടഞ്ഞത്.

യോര്‍ക്ക് കമ്പനിയില്‍ മെക്കാനിക്കല്‍ ഫോര്‍മാന്‍ ആയിരുന്നു. ഭാര്യ: രതിന. മക്കള്‍: അഭിന്‍ കാര്‍ത്തിക്, അരുഷ് ജഗന്‍. പിതാവ്: പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ്: മാധവി. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

Content Highlights: kozhikode native died in kuwait