കുവൈത്ത് സിറ്റി :കോഴിക്കോട് കൊയിലാണ്ടി പുറക്കാട് സ്വദേശി ഇസ്ഹാഖ് എന്‍. കെ., കുവൈത്തിലെ അദാന്‍ ഹോസ്പിറ്റലില്‍വെച്ച് അന്തരിച്ചു.

ടി.വി മമ്മുവിന്റെയും പരേതയായ കുഞ്ഞിശയുടെയും മകനാണ്. ഭാര്യ സീനത്ത് മൂന്ന് മക്കളുണ്ട് സഹോദരന്‍ നൗഷാദ് കുവൈത്തിലാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കുവൈത്ത് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.