കുവൈറ്റത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ഈ വര്‍ഷത്തെ ഭാരവാഹികളായി ഹനീഫ്.സി പ്രസിഡണ്ടായും, ഷൈജിത്ത്.കെ   ജനറല്‍ സെക്രട്ടറിയായും, ജാവേദ് ബിന്‍ ഹമീദ്‌നെ ട്രഷററായും വാര്‍ഷിക കേന്ദ്രനിര്‍വാഹക സമിതി യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വിനീഷ്.പി.വി, സിദ്ധാര്‍ത്ഥന്‍ കുരുവട്ടൂര്‍ (വൈസ് പ്രസിഡണ്ടുമാര്‍ ), അസ്ലം.ടി.വി (ജോയിന്റ് സെക്രെട്ടറി), മജീദ്.എം.കെ   (ജോയിന്റ് ട്രഷറര്‍ ), നജീബ്.പി.വി ( ഓര്‍ഗനൈസിംഗ് സെക്രട്ടറി), അബ്ദുള്‍ നജീബ്.ടി.കെ ( വെല്‍ഫയെര്‍ & ഇന്‍വെസ്റ്റ്മെന്റ്), ഫൈസല്‍.കെ ( ആര്‍ട്‌സ് & കള്‍ച്ചര്‍), അനില്‍ കുമാര്‍.കെ.കെ (വെബ് & ഐ ടി ), ശ്രീനിഷ്.സി ( മീഡിയ & പബ്ലിക് റിലേഷന്‍സ്), റിജിന്‍രാജ് ( മെംബെര്‍ഷിപ് & ഡാറ്റ  മാനെജ്‌മെന്റ്), പ്രബീഷ് .ബി ( സ്‌പോര്‍ട്‌സ്) എന്നിവരെയും യോഗം ഐക്യകണ്ഠന തെരഞ്ഞെടുത്തു. ഷെരീഫ് താമരശ്ശേരി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു

സൂം പ്ലാറ്റ്ഫോമില്‍ ചേര്‍ന്ന വാര്ഷിക ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷന്‍ ആക്ടിങ് പ്രസിഡണ്ട് അസ്ലം.ടി.വി അദ്ധ്യക്ഷനായിരുന്നു. ആക്ടിങ് ജനറല്‍ സെക്രട്ടറി  ജാവേദ് ബിന്‍ ഹമീദ് വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ വിനീഷ്.പി.വി  സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ വിവിധ റിപ്പോര്‍ട്ടുകള്‍ യോഗം അംഗീകരിച്ചു. ഭരതന്‍.ഇ.സി, ഇന്ദിര രാധാകൃഷ്ണന്‍, സ്മിത രവീന്ദ്രന്‍, ശ്രീനിവാസന്‍.ഇ.പി, ഷാഫി കൊല്ലം, സുനില്‍ ആരതില്‍ തുടങ്ങിയവര്‍  ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. വാര്‍ഷിക  ജനറല്‍ ബോഡി  യോഗത്തില്‍  ജാവേദ് ബിന്‍ ഹമീദ് സ്വാഗതവും, വിനീഷ്.പി.വി നന്ദിയും പ്രകാശിപ്പിച്ചു.