കുവൈത്ത്: പ്രവാസ ജീവിതം മതിയാക്കി ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന അസോസിയേഷന്‍ ബാലവേദിയുടെ മുന്‍ പ്രസിഡന്റ് സഞ്ജയ് ശ്രീനിവാസന് കോഴിക്കോട് ജില്ലാ അസോസിയേഷന്‍ മഹിളാവേദി യാത്രയയപ്പ് നല്‍കി.

സഞ്ജയ് ശ്രീനിവാസന്റെ വസതിയില്‍ വെച്ച് സംഘടിപ്പിച്ച ലളിതമായ യാത്രയയപ്പ് ചടങ്ങില്‍ മഹിളാവേദി പ്രസിഡന്റ് സ്മിത രവീന്ദ്രനും മഹിളാവേദി സെക്രട്ടറി ജീവ ജയേഷും ചേര്‍ന്ന് മഹിളാവേദിയുടെ ഉപഹാരം സഞ്ജയ് ശ്രീനിവാസന് കൈമാറി.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷൈജിത്ത്.കെ, വൈസ് പ്രസിഡന്റ് വിനീഷ്.പി.വി, മഹിളാവേദി ട്രഷറര്‍ സിസിത ഗിരീഷ്, ബാലവേദി സെക്രട്ടറി അലൈന ഷൈജിത്ത്, ബാലവേദി എക്‌സിക്യൂട്ടീവ് അംഗങ്ങളായ അലീഷ രവീന്ദ്രന്‍, നന്ദിക ജയേഷ്, സഞ്ജന ശ്രീനിവാസന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.