കുവൈറ്റ് സിറ്റി: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന സമാജം അബ്ബാസിയ യൂണിറ്റിലെ സജീവംഗവും WSP മീഡില്‍ ഈസ്റ്റ് കമ്പനിയിലെ ഡ്രാഫ്റ്റ്‌സ്മാനുമായിരുന്ന ശൂരനാട് സ്വദേശി  തോമസ് ടി.കെക്ക് കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് യാത്രയയപ്പ് നല്‍കി. 

പ്രസിഡന്റ് സലിം രാജ്, ജനറല്‍ സെക്രട്ടറി അലക്‌സ് മാത്യൂ. ട്രഷറര്‍ തമ്പി ലൂക്കോസ്, മീഡിയ സെക്രട്ടറി പ്രമീള്‍ പ്രഭാകരന്‍ ,യൂണിറ്റ് കണ്‍വീനര്‍ സജിമോന്‍, എക്‌സിക്യൂട്ടീവ് അംഗം ജയ ബാബു, ജലജ ,സിസിലി അലോഷ്യസ്എന്നിവര്‍ സംസാരിച്ചു. തോമസ് മറുപടി പ്രസംഗം നടത്തി. അലക്‌സ് മാത്യൂ  ഉപഹാരം കൈമാറി.