കുവൈത്ത് സിറ്റി :ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ കുവൈത്തിലെ പ്രമുഖ ആതുരാലയമായ  ഫര്‍വാനിയ ബദര്‍ അല്‍ സമ പോളി ക്ലിനിക്കില്‍ വെച്ച് കുവൈറ്റ് കേരള പ്രവാസി അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രസിഡന്റ് ശ്രീ സക്കീര്‍ പുത്തന്‍പാലം അധ്യക്ഷത വഹിച്ച ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങ് പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ശ്രീ അജിത് കുമാര്‍ വയല ഉദ്ഘാടനം ചെയ്തു.