കുവൈത്ത് സിറ്റി : സമസ്തയുടെ പോഷക ഘടകമായ കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഇന്ത്യാ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാര്‍ഷികാഘോഷവും കെ.ഐ.സി വെബ്‌സൈറ്റ് ഉദ്ഘാടനവും സംഘടിപ്പിച്ചു.

കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ഹിസ് എക്‌സലന്‍സി സിബി ജോര്‍ജ് ആശംസകളര്‍പ്പിച്ചു .കെ.ഐ.സി വെബ്‌സൈറ്റിന്റെ ഉദ്ഘാടനം എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജനാബ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി.

കെ.ഐ.സി പ്രസിഡണ്ട്  അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍  ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ സമസ്ത സ്ഥാപക ദിന സന്ദേശം നല്‍കി. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. സെക്രട്ടറി നിസാര്‍ അലങ്കാര്‍ സ്വാഗതവും, ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി നന്ദിയും പറഞ്ഞു. സര്‍ഗലയ വിംഗ് കണ്‍വീനര്‍ ഇസ്മാഈല്‍ വെള്ളിയോത്ത് പരിപാടി ഏകോപിപ്പിച്ചു.

ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി, കേന്ദ്ര സെക്രട്ടറിമാരായ അബ്ദുല്‍ ഹക്കീം മൗലവി, അബ്ദുനാസര്‍ കോഡൂര്‍, സലാം പെരുവള്ളൂര്‍, മീഡിയ വിംഗ് കണ്‍വീനര്‍ ഹംസ വാണിയന്നൂര്‍, മറ്റു കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍, കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.