കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി മരണമടഞ്ഞു. തൃശൂര്‍ സ്വദേശിയായ പുഷ്പകത്ത് മഹേഷ് പരമേശ്വരന്‍ (51) ആണ് വാഹനപകടത്തില്‍ മരണമടഞ്ഞത്.
താരിഖ് അല്‍ ഗാനിം കമ്പനിയിലെ എച്ച്.ആര്‍. മാനേജരായിരുന്നു ഇദ്ദേഹം.സ്ഥാപനത്തിലെ ജോലി അവസാനിപ്പിച്ച് ഈ മാസം 31ന് നാട്ടിലേക്ക് വരാനിരിക്കവെയാണ് അന്ത്യം സംഭവിച്ചത്.
ഇതോടനുബന്ധിച്ചു സാധനങ്ങള്‍ വാങ്ങാന്‍ പുറത്ത് പോയതായിരുന്നു. ഡെലിവറി ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം സബാഹ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.