കുവൈത്ത് സിറ്റി: കുവൈത്തില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന കാസര്‍ഗോഡ് സ്വദേശി മരിച്ചു.
കാസര്‍കോട് ബേക്കല്‍ സ്വദേശി സുരേഷ് (57) ആണ് മരണമടഞ്ഞത്. മസ്തിഷ്‌ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫര്‍വാനിയാ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ജീവകാരുണ്യപ്രവര്‍ത്തകനും കര്‍മ്മ കുവൈത്തിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്നു. കുവൈറ്റില്‍ സ്വകാര്യ കോണ്‍ട്രാക്ടിങ് കമ്പനി ജോലിക്കാരനായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഭാര്യ ഉഷ, മകന്‍ ധനുഷ് കുമാര്‍.