കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് അന്തരിച്ചു. കണ്ണൂര്‍ ധര്‍മശാല സ്വദേശിയായ പ്രശാന്ത് മന്നയാണ് മരിച്ചത്. കുളിമുറിയില്‍ കുഴഞ്ഞു വീണ പ്രശാന്തിനെ സഹ പ്രവര്‍ത്തകര്‍ അദാന്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുവൈത്തിലെ അമേരിക്കന്‍ മിലിട്ടറി ബെയ്‌സിലെ ലെയ്ഡോസ് എന്ന കമ്പനിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം നാട്ടിലാണ്. അഞ്ചു വയസ്സായ മകളുണ്ട്.
Content HIghlights: Kannur native dies in Kuwait