കുവൈത്ത് സിറ്റി: കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി അന്തരിച്ചു. കുവൈത്ത് കെ.എം.സി.സി. അംഗവും തളിപ്പറമ്പ് മണ്ഡലം പ്രവര്‍ത്തകനുമായ ഗാന്ധി എന്നറിയപ്പെടുന്ന അയ്യൂബ് പൊട്ടിച്ചി (48) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സി.എച്ച്. സെന്റര്‍ കുവൈത്ത് ചാപ്റ്റര്‍ പ്രവര്‍ത്തക സമിതിയംഗമായിരുന്നു.
നെഞ്ചു വേദനയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി അദാന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു. പരേതനായ പി.പി.ആലിയുടെയും അസ്മ പി.യുടെയും മകനാണ്. നുസൈബയാണ് ഭാര്യ. അയ്മന്‍ സ്വാലിഹ്, ഫഹദ്, മനാല്‍ എന്നിവര്‍ മക്കളാണ്.
മൃതദേഹം കുവൈത്തില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കബറടക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുവൈത്ത് കെ.എം.സി.സി.യുടെ നേതൃത്വത്തില്‍ ഷാഫി കൊല്ലം, ശുഐബ് ധര്‍മടം എന്നിവര്‍ പൂര്‍ത്തീകരിച്ചു വരുന്നു.
Content Highlights: Kannur native dies in Kuwait