കുവൈറ്റ് സിറ്റി: ഭരണഘടന സംരക്ഷിക്കുക, ദേശീയ പൌരത്വ നിയമം റദ്ദു ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനുവരി 26-ന് ഒരുക്കുന്ന മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാര്‍ഡ്യവുമായി കേരള ആര്‍ട്ട്  ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ്. മംഗഫ് അല്‍ നജാത്ത് സ്‌കൂളില്‍ നടന്ന പരിപാടിയില്‍  പ്രതിജ്ഞ ചൊല്ലിയും, പ്രതീകാത്മകമായി മനുഷ്യ മതില്‍ തീര്‍ത്തുമാണ് പ്രവര്‍ത്തകര്‍ മനുഷ്യ മഹാ ശൃംഖലക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സികെ നൗഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നാലു മേഖലകളില്‍ നിന്നുമായി നൂറുകണക്കിനാളുകളാണ് പ്രതീകാത്മ മനുഷ്യ മതിലില്‍ പങ്കെടുക്കുവാനായി അണി ചേര്‍ന്നത്.

Content Highlight: kala kuwait manush mathil