കുവൈത്ത്:  കല(ആര്‍ട്) കുവൈറ്റ്  11-ാം വാര്‍ഷിക സമ്മേളനം അബ്ബാസിയ ഫോക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കല(ആര്ട്ട്) കുവൈറ്റ്  പ്രസിഡന്റ് ജയ്‌സണ്‍ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനം  മുന്‍ പ്രസിഡന്റ് കെ ഹസ്സന്‍ കോയ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി രാകേഷ് പി ഡി സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം മണ്മറഞ്ഞു പോയ പ്രെമുഖരെ യോഗം അനുസ്മരിച്ചു. എ മോഹനന്‍, ട്രഷറര്‍, സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.സുനില്‍ കുമാര്‍ നന്ദിപറഞ്ഞു. 2017-2018 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. 

പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ജനറല്‍ ബോഡിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. നോട്ടു നിരോധനം മൂലം പ്രവാസികള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ ഇന്ത്യന്‍ എംബസ്സിയുടെ ഭാഗത്തുനിന്നും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും, ചെറു അവധിയ്ക്ക് നാട്ടില്‍ വരുന്ന പ്രവാസികള്‍ക്ക് നോട്ടു പിന്‍വലിക്കലില്‍ നിലവില്‍ ഉള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

പുതിയ ഭാരവാഹികള്‍ - പ്രസിഡന്റ്,  സാംകുട്ടി തോമസ്,  വൈസ് പ്രസിഡന്റുമാര്‍ അനീച്ച ഷൈജിത്, സമീര്‍ വി,   ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി ശിവകുമാര്‍,  ട്രഷറര്‍, ജോണി കളമച്ചല്‍, സാമൂഹികവിഭാഗം ജെയ്‌സണ്‍ ജോസഫ് കലാവിഭാഗം രാകേഷ്  പി ഡി, സ്‌പോര്‍ട്‌സ് വിഭാഗം തസ്ലീന നജീബ്, സാഹിത്യവിഭാഗം രതിദാസ്, മീഡിയ മുകേഷ് വി പി, പബ്ലിക് റിലേഷന്‍ കെ ഹസ്സന്‍  കോയ, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബാബു സഫ്വാത്, അനീഷ് വര്ഗീസ്, വിബിന്‍ കലാഭവന്‍, കെ മുസ്തഫ, എ മോഹനന്‍, കെ സാദിഖ്, സന്തോഷ് ഓ എം, റിജോ കെ സ്, ഭരതന്‍ ഇ സി, അഷ്റഫ് വിതുര, സജീഷ് ജോസഫ്, സുരേഷ് കെ വി, പ്രിന്‍സ്, സുനില്‍ ചാക്കോ, ഷിബിന്‍ രാജന്‍ എന്നിവരെയും ഓഡിറ്റര്‍ മാരായി അമ്പിളി രാകേഷ് ശരത് വി ജി എന്നിവരെയും തിരഞ്ഞെടുത്തു. സി ഭാസ്‌കരന്‍, കെ അബൂബക്കര്‍, രേണുക ഭാസ്‌കരന്‍, സന്തോഷ് ജോസഫ് എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. ഭാരവാഹികള്‍ക്കു ആശംസകള്‍ നേര്‍ന്നു കൊണ്ട് മുകേഷ് വി പി, ഹസ്സന്‍ കോയ, കെ സാദിഖ്, ശിവകുമാര്‍, അനീഷ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു