കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് അബ്ബാസിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ശ്രുതിലയം' എന്ന പേരില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഉപകരണ സംഗീത മത്സരങ്ങള്‍ കുരുന്നുകള്‍ക്ക് ആവേശമായി. 

വയലിന്‍, ഗിത്താര്‍, ഓര്‍ഗണ്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ ഒരുക്കിയിരുന്നത്. 

കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത്, ആക്ടിംഗ് സെക്രട്ടറി ജെ സജി എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഓര്‍ഗണ്‍ വിഭാഗത്തില്‍ ജെഫിന്‍ ജോ സുജന്‍ (ഒന്നാം സ്ഥാനം), ജോഷ്വ (രണ്ടാം സ്ഥാനം),  ഡാനി മാത്യു (മൂന്നാം സ്ഥാനം)  എന്നിവരും ഗിറ്റാര്‍ വിഭാഗത്തില്‍   സിദ്ധാര്‍ത്ഥ് വിനോദ് (ഒന്നാം സ്ഥാനം), അഭിനവ് ബൈജു (രണ്ടാം സ്ഥാനം), ഡയിന്‍ ജോണ്‍ (മൂന്നാം സ്ഥാനം) എന്നിവരും  വയലിന്‍ വിഭാഗത്തില്‍  പ്രിയ ഗിരീഷ് (ഒന്നാം സ്ഥാനം), സവാനാ ഷിബു (രണ്ടാം സ്ഥാനം) എന്നിവരും വിജയികളായി. കല കുവൈറ്റ് അബ്ബാസിയ മേഖല പ്രസിഡണ്ട് ശിവന്‍കുട്ടി, കല കുവൈറ്റ് കലാവിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണന്‍, സാഹിത്യ വിഭാഗം സെക്രട്ടറി ആശ ബാലകൃഷ്ണന്‍, കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നവീന്‍, മനു ഇ തോമസ് എന്നിവര്‍  സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേഖല കമ്മിറ്റി  അംഗങ്ങളായ ഷിനി ടീച്ചര്‍, പ്രവീണ്‍, അനീഷ് കല്ലുങ്കല്‍, കലാവിഭാഗം കമ്മിറ്റി അംഗങ്ങളായ ഹരീഷ് ചിറ്റാരി,  ഉണ്ണിമാമര്‍,അജിത് നെടുകുന്നം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് സ്വാഗതവും, മേഖല എക്‌സിക്യൂട്ടീവ് അംഗം ശ്രീകുമാര്‍ വല്ലന നന്ദിയും പറഞ്ഞു.

Content Highlights: KALA Kuwait Celebrations