കുവൈറ്റ് സിറ്റി : കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റും മാതൃഭാഷ സമിതിയും സംയുക്തമായി കേരളപ്പിറവി ആഘോഷം  നവംബര്‍ 01ന്   ഞായറാഴ്ച്ച  വൈകുന്നേരം 6 മണിക്ക്  ഓണ്‍ലൈനായി നടത്തുന്നു. കേരളപ്പിറവി ആഘോഷം പ്രശസ്ത എഴുത്തുകാരന്‍ ശ്രീ: അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ  ഭാഗമായി സാംസ്‌ക്കാരിക സംഗമവും ഭാഷ പ്രതിജ്ഞയും നടക്കും. കുവൈറ്റിലെ എല്ലാ മലയാളികളെയും ഈ ഓണ്‍ലൈനായി നടത്തുന്ന കേരളപ്പിറവി ആഘോഷത്തിലേക്കു സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് - മാതൃഭാഷ സമിതി  ഭാരവാഹികള്‍  അറിയിച്ചു.