കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല (ആര്‍ട്ട്) കുവൈത്ത് ശിശുദിനത്തോടനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. 'നിറം 2021' എന്ന പേരിലുള്ള ചിത്രരചനാ മത്സരം നവമ്പര്‍ 12 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് ഓണ്‍ലൈന്‍ ആയി നടക്കും. 

ശിശുദിനത്തിന്റെ ഭാഗമായി, പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ 131-ആം ജന്മദിനത്തോടനുബന്ധിച്ച് അമേരിക്കന്‍ ടുറിസ്റ്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതല്‍ 'നിറം' എന്ന നാമകരണത്തില്‍ വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 17-ആം വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്.

ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക. 
ഗ്രൂപ്പ് എ - എല്‍.കെ.ജി മുതല്‍ ഒന്നാം ക്ലാസ് വരെ,  
ഗ്രൂപ്പ് ബി - രണ്ടാം ക്ലാസ് മുതല്‍ നാല് വരെ.
ഗ്രൂപ്പ് സി - അഞ്ചാം ക്ലാസ് മുതല്‍ എട്ടു വരെ, 
ഗ്രൂപ്പ് ഡി - ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ.

ഒന്നാം സമ്മാനം നേടുന്നവര്‍ക്ക് സ്വര്‍ണ നാണയവും, രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് സ്പെഷ്യല്‍ ഗിഫ്റ്റും  നല്‍കുന്നതാണ്. കൂടാതെ എല്ലാ മത്സരാര്‍ത്ഥികള്‍ക്കും പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ റെജിസ്‌ട്രേഷന്‍ നവംബര്‍ 11-ആം തിയ്യതിവരെ www.kalakuwait.net എന്ന വെബ്‌സൈറ്റിലൂടെ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് kalakuwait@gmail.com എന്ന ഇ-മെയില്‍ വഴിയും കൂടാതെ 97219439, 97959072, 97219833,  എന്നീ നമ്പറുകള്‍ വഴിയും ബന്ധപ്പെടാവുന്നതാണ്.