കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ മെഗാ സാംസ്‌കാരിക പരിപാടി 'അതിജീവനം ' ഒക്ടോബര്‍ 15ന് വൈകുന്നേരം 03.30 മുതല്‍ ഓണ്‍ലൈനായി നടക്കും. 

സാംസ്‌കാരിക സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയില്‍ പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകരായ മൃദുല വാര്യര്‍, കെ.കെ നിഷാദ്, ഷബീര്‍ അലി, സംഗീത് എന്നിവര്‍ നയിക്കുന്ന സംഗീത കലാവിരുന്നും നടക്കും.

സാംസ്‌കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.