കുവൈത്ത് സിറ്റി: കല കുവൈത്ത് സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. കുവൈത്തിലെ പ്രവാസി മലയാളികളുടെ സാഹിത്യാഭിരുചികള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്.

ചെറുകഥ, ലേഖനം, കവിത രചന   എന്നീ വിഭാഗങ്ങളിലായാണ് സൃഷ്ടികള്‍ ക്ഷണിച്ചിരിക്കുന്നത്. മെയ് 28 ന് മുന്നേ സൃഷ്ടികള്‍ kalakuwaitsahithyam@gmail.com എന്ന ഇ -മെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം