കുവൈറ്റ് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈറ്റ് മുന്‍ കേന്ദ്ര കമ്മിറ്റി അംഗം ബാലചന്ദ്രനും, കല കുവൈറ്റിന്റെ സജീവ പ്രവര്‍ത്തകയുമായ പങ്കജവല്ലി ബാലചന്ദ്രനും കല കുവൈത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. 

അബ്ബാസിയ കല സെന്ററില്‍ നടന്ന ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ്  ജ്യോതിഷ് ചെറിയാന്‍ ഉപഹാരം കൈമാറി. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി .കെ നൗഷാദ്, അബ്ബാസിയ മേഖല സെക്രട്ടറി ഷൈമേഷ്, മേഖല ആക്ടിങ് പ്രസിഡണ്ട് പവിത്രന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ കലയുടെ സജീവ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.