കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ കുവൈത്തില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈത്തിന്റെ രണ്ടാം ചാര്‍ട്ടേഡ് വിമാനം ജൂണ്‍ 18ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും. 

സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മുന്‍ഗണനാക്രമം പാലിച്ചുകൊണ്ട് ആദ്യഘട്ട രജിസ്‌ട്രേഷനില്‍ നിന്നും തിരഞ്ഞെടുത്ത യാത്രികരെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്. ഗര്‍ഭണികള്‍, ജോലി നഷ്ടപ്പെട്ടവര്‍, രോഗികളായവര്‍, തുടര്‍പഠനത്തിന് പോകേണ്ട വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് രണ്ടാം ഘട്ടത്തിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്.