കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് മുന്‍പില്‍ സ്വന്തം രാജ്യത്തിന്റെ വാതില്‍ കൊട്ടിയടച്ച കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കേരള പ്രവാസി സംഘം നടത്തുന്ന പ്രതിഷേധത്തിന് കല കുവൈത്തിന്റെ ഐക്യദാര്‍ഢ്യം. 

പ്രവാസികളെ തിരികെയെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുകൂലമായ നിലപാടല്ല കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിദേശത്ത് മരിക്കുന്ന കോവിഡ് 19 ബാധിതരല്ലാത്ത ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ പോലും നാട്ടിലെത്തിക്കുന്നത് വിലക്കിയിരിക്കുന്നു. കോവിഡ് 19 ഗള്‍ഫ് രാജ്യങ്ങളില്‍ ആശങ്ക പരത്തുന്ന പാശ്ചാത്തലത്തില്‍ അടിയന്തരമായി പ്രവാസികളെ തിരിച്ചെത്തിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കേരള പ്രവാസി സംഘം നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും കല കുവൈത്ത് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാന്‍ ജനറല്‍ സെക്രട്ടറി സികെ നൗഷാദ് എന്നിവര്‍ പറഞ്ഞു.