കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട്  ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് കേന്ദ്രകമ്മറ്റി പ്രസിഡന്റായി ജ്യോതിഷ് ചെറിയാനെയും, ജനറല്‍സെക്രട്ടറിയായി സി കെ നൗഷാദിനെയും, ട്രഷററായി പി ബി സുരേഷിനേയും തെരഞ്ഞെടുത്തു. ഗിരീഷ് കര്‍ണാട് നഗറില്‍ (മംഗഫ് അല്‍ നജാത്ത് സ്‌കൂള്‍) ചേര്‍ന്ന 41-മത് വാര്‍ഷിക പ്രതിനിധി സമ്മേളനമാണ് 2020 വര്‍ഷത്തേക്കുള്ള കേന്ദ്രഭാരവാഹികളെയും, കമ്മറ്റിയെയും തെരഞ്ഞെടുത്തത്.

ടിവി ഹിക്മത്ത്, ആര്‍ നാഗനാഥന്‍, ഷെറിന്‍ ഷാജു എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ടി കെ സൈജു അവതരിപ്പിച്ച  ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ നിസാര്‍ കെ വി അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും സമ്മേളനം ചര്‍ച്ച ചെയ്ത് അംഗീകരിച്ചു.

വി വി രംഗന്‍ (വൈസ് പ്രസിഡന്റ്), ആസഫ് അലി അഹമ്മദ് (ജോയിന്റ് സെക്രട്ടറി), ജിതിന്‍ പ്രകാശ് (അബുഹലീഫ മേഖലാ സെക്രട്ടറി), രജീഷ് സി (ഫഹാഹീല്‍ മേഖലാ സെക്രട്ടറി), ശൈമേഷ് കെ കെ (അബ്ബാസിയ മേഖലാസെക്രട്ടറി), അജ്‌നാസ് മുഹമ്മദ് (സാല്‍മിയ മേഖലാ സെക്രട്ടറി), അനൂപ് മങ്ങാട് (സാമൂഹ്യവിഭാഗം സെക്രട്ടറി), പ്രവീണ്‍ (മീഡിയ സെക്രട്ടറി), ആശാലത ബാലകൃഷ്ണന്‍ (സാഹിത്യ വിഭാഗം സെക്രട്ടറി), സജീവ് ഏബ്രഹാം (കായിക വിഭാഗം സെക്രട്ടറി), ഉണ്ണികൃഷ്ണന്‍ (കലാ വിഭാഗം സെക്രട്ടറി), ശ്രീജിത്ത് കെ, രവീന്ദ്രന്‍ പിള്ള, ഷെറിന്‍ ഷാജു, രഞ്ജിത്ത്, ജെയ്‌സണ്‍ പോള്‍, കിരണ്‍ പി ആര്‍, മാത്യു ജോസഫ്, മനു തോമസ്, ശ്രീജിത്ത് എരവില്‍, നിസാര്‍ കെ വി, ടികെ സൈജു എന്നിവരടങ്ങിയ കേന്ദ്രകമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. ഓഡിറ്റര്‍മാരായി കെ വിനോദ്, ടി വി ജയന്‍  എന്നിവരെയും പ്രതിനിധിസമ്മേളനം തെരഞ്ഞെടുത്തു.