കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ കല കുവൈത്ത്, സാല്‍മിയ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'പാട്ട് പൂക്കും കാലം' എന്ന പേരില്‍ നാടകഗാന മത്സരം സംഘടിപ്പിച്ചു, സാല്‍മിയ മേഖല പ്രസിഡണ്ട് പ്രജീഷ് തട്ടോളിക്കരയുടെ അദ്ധ്യക്ഷതയില്‍ ഒക്ടോബര്‍ 18 നു വെള്ളിയാഴ്ച്ച ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ സാല്‍മിയയില്‍ വെച്ച് നടന്ന പരിപാടി കല കുവൈത്ത് പ്രസിഡണ്ട് ടി.വി ഹിക്മത്ത് ഉല്‍ഘടനം ചെയ്തു.

പരിപാടിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കല കുവൈത്ത് ജനറല്‍ സെക്രട്ടറി ടി.കെ .സൈജു സംസാരിച്ചു. യോഗത്തില്‍ കല കുവൈത്ത് കല വിഭാഗം സെക്രട്ടറി ഉണ്ണികൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജെ. സജി, ദിലീപ് നടേരി എന്നിവര്‍ സന്നിഹിതരായിരുന്നു. മേഖല സെക്രട്ടറി അരവിന്ദാക്ഷന്‍ സ്വാഗതം ആശംസിച്ച യോഗത്തിന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കിരണ്‍ പി.ആര്‍ നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് 12 ടീമുകള്‍ പങ്കെടുത്ത വാശിയേറിയ നാടകഗാന മത്സരത്തില്‍ ചെസ്റ്റ് നമ്പര്‍ : 108 (മീനാക്ഷി, മാളവിക , മീര , ശരത് & സുനില്‍കുമാര്‍ ) ഒന്നാം സ്ഥാനവും, ചെസ്റ്റ് നമ്പര്‍ : 104 (ദിലീപ്കുമാര്‍, ജിജുന, സ്മിത, അലക്‌സ് & നിര്‍മല്‍ ), ചെസ്റ്റ് നമ്പര്‍ 110 (അനന്ദിക ദിലീപ്, ആദിതാ സജി, കീര്‍ത്തന കിരണ്‍, ക്രിസ്റ്റിനെ സിസില്‍, കരോളിന്‍ സിസില്‍) എന്നീ ടീമുകള്‍ രണ്ടാംസ്ഥാനം പങ്കിട്ടെടുത്തു, ചെസ്റ്റ് നമ്പര്‍ 109 (ഹന്നാ അഹമ്മദ് , ഫര്‍ഹാന്‍ , ഫര്‍സീന്‍, ഫിസാന്‍, അദിനാന്‍& നെഹ്നാന്‍) മൂന്നാം സ്ഥാനം കരസ്ഥമാക്കി.  

കല കുവൈത്ത് അമ്മാന്‍ യൂണിറ്റ് കണ്‍വീനര്‍ ശ്രീ. ഷിജുകുട്ടി രചനയും സംവിധാനവും,ദേവ് എഡിറ്റിങ്ങും നിര്‍വഹിച്ച ''പാട്ടില്‍ വിരിഞ്ഞ ചുവന്ന കേരളം'' ഡോക്യുമെന്ററി പ്രദര്‍ശനം സദസ്സിന് ഹൃദ്യമായ അനുഭവമായി. മത്സരങ്ങള്‍ക്ക് ശേഷം മേഖലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച പരിപാടികള്‍ പരിപാടിക്ക് മിഴിവേകി. പരിപാടിയില്‍ ഉടനീളം കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പരിപാടി അഞ്ജന സജി, ഭാഗ്യനാഥന്‍, ജോര്‍ജ് തൈമണ്ണില്‍ എന്നിവര്‍ നിയന്ത്രിച്ചു.