കുവൈത്ത് സിറ്റി :  വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുവൈത്തിലെ ജിലേബ് അല്‍ ശുയൂഖില്‍ നിയമ ലംഘനം നടത്തുന്ന വിദേശികളെ നാട് കടത്തും.

പ്രദേശത്തു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയമങ്ങളും ചട്ടങ്ങളും പാലിക്കാത്ത വിദേശികളെ നിയമപരമായി നേരിടുമെന്നും തുടര്‍ന്ന് നാട് കടത്തുന്നതിനും സംയുക്ത മന്ത്രിതല സമിതി നിര്‍ദേശിച്ചു.

മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും രൂപീകരിച്ച സംയുക്ത സമിതിയാണ് ഇതു സംബന്ധിച്ചുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നത്.

പ്രദേശത്തു അനധികൃതമായി നടക്കുന്ന വഴി വാണിഭങ്ങള്‍, ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാവിധ വ്യവസായ വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരും.

പ്രദേശത്തു അനധികൃത ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനും കുറ്റക്കാരെ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാട് കടത്തുന്നതിനുമാണ് തീരുമാനം.