കുവൈത്ത് സിറ്റി: മലയാളത്തിന്റ അഭിനയ പ്രതിഭ നെടുമുടി വേണുവിന്റ നിര്യാണത്തില്‍ ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെ.സി.സി) അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ സിനിമയിലെ തന്നെ അപൂര്‍വ്വ പ്രതിഭാസമായി മാറിയ മഹാനടന്‍ നെടുമുടി വേണുവിന്റ വേര്‍പാട് മലയാളത്തിനു ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് ജെ.സി.സി കുവൈത്ത് പ്രസിഡന്റ് അബ്ദുല്‍ വഹാബും, ജനറല്‍ സെക്രട്ടറി സമീര്‍ കൊണ്ടോട്ടിയും അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി.

ജെ.സി.സി കുവൈകത്തിന്റ എട്ടാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാര ജേതാവായിരുന്നു നെടുമുടി വേണു. 2018 ഡിസംബറില്‍ മംഗഫില്‍ വെച്ച് നടന്ന വാര്‍ഷികപരിപാടിയിലായിരുന്നു അദ്ദേഹം ഈ പുരസ്‌കാരം ഏറ്റു വാങ്ങിയിരുന്നത്.