കുവൈറ്റ് സിറ്റി: സഖാവ് പിണറായി വിജയന്‍ നേതൃത്വം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മാതൃകാപരമായ ജനക്ഷേമ പ്രവര്‍ത്തനങ്ങക്കുള്ള  ജനങ്ങളുടെ അംഗീകാരമാണ് ഈ ചരിത്രവിജയം.

സര്‍ക്കാരിന്റെ മതനിരപേക്ഷ നവകേരളം നിലപാടും, സമസ്ത മേഖലകളിലെ വികസന കാഴ്ചപ്പാടുകളും കേരളജനത ഒന്നായി ഏറ്റെടുത്തതാണ്  എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ഭരണം സമ്മാനിച്ചത്. തെരെഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുകൊണ്ട് യു.ഡി.എഫ് നടത്തിയ കുപ്രചാരണങ്ങള്‍ ജനങ്ങള്‍ എഴുതിതള്ളുകയാണുണ്ടായത്.

ഇടതുപക്ഷം ജനപക്ഷമെന്ന് വീണ്ടും വിധിയെഴുതിയ കേരള ജനതയ്ക്ക് ഈ അവസരത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നെന്ന് ജനതാ കള്‍ച്ചറല്‍ സെന്റര്‍ (ജെ.സി.സി) പ്രസിഡന്റ് അബ്ദുല്‍ വഹാബ്,  ജനറല്‍ സെക്രട്ടറി സമീര്‍ കൊണ്ടോട്ടി എന്നിവര്‍ പറഞ്ഞു.