കുവൈത്ത് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി മദ്രസ വിദ്യാര്‍ത്ഥികള്‍ക്കായി റമദാനില്‍ പ്രത്യേക ക്ലാസുകള്‍ ആരംഭിച്ചു. മൂന്ന് വിഭാഗങ്ങളായി നടക്കുന്ന ക്ലാസ് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍, അയ്യൂബ്ഖാന്‍, അനസ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

റമദാനില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചക്ക് 2 മണി മുതല്‍ 3.30 വരെയാണ് ക്ലാസ്.എല്‍കെജി, യുകെജി ക്ലാസ്-1 കുട്ടികള്‍ക്കായി ചെറിയ സൂറത്തുകള്‍ അര്‍ത്ഥസഹിതവും നിത്യജീവിതത്തിലെ പ്രാര്‍ഥനയുമാണ് പഠിപ്പിക്കുന്നത്. 

ക്ലാസ് 2,3,4 കുട്ടികള്‍ക്കായി സൂറത്തുല്‍ മുല്‍ക്ക് അര്‍ത്ഥസഹിതം, നിത്യജീവിതത്തിലെ പ്രാര്‍ത്ഥനകള്‍ എന്നിവയും ക്ലാസ് 5,6,7 ക്ലാസ്സിലെ കുട്ടികള്‍ക്കായി സൂറ റഹ്മാന്‍ അര്‍ത്ഥസഹിതം , തിരഞ്ഞെടുത്ത പ്രാര്‍ത്ഥനകള്‍ എന്നിവയും പഠിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും വേണ്ടി 66405706, 97562375,978279 ബന്ധപ്പെടുക.